ഡ​ൽ​ഹി-​മും​ബ​യ് എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ നി​ന്ന് 1500 കോ​ടി വ​രെ ടോ​ൾ ലഭിക്കുമെന്ന് നിതിൻ ഗഡ്കരി

 
40

ന്യൂഡൽഹി: ഡൽഹി - മുംബയ് എക്സ്‌പ്രസ് വേ 2023ൽ യാഥാർത്ഥ്യമാകുന്നതോടെ കേന്ദ്ര സർക്കാരിന് ടോൾ ഇനത്തിൽ പ്രതിമാസം 1000 കോടി മുതൽ 1500 കോടി രൂപ വരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ് വകുപ്പുമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.വ​രു​മാ​ന​ത്തി​ന്‍റെ സ്വ​ർ​ണ​ഖ​നി​യാ​ണ് എ​ക്സ്പ്ര​സ് ഹൈ​വേ എ​ന്നാ​ണ് മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്. 2023 മാ​ർ​ച്ചി​ൽ അ​തി​വേ​ഗ പാ​ത​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി 1.4 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം നേ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ലി​വി​ലെ വ​രു​മാ​നം 40,000 കോ​ടി രൂ​പ​യാ​ണ്. ഡ​ൽ​ഹി​ക്കു പു​റ​മേ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന അ​തി​വേ​ഗ പാ​ത​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്നു. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ എട്ടുവരിപ്പാത, ഡൽഹിക്കും മുംബയ്ക്കും ഇടയിലുള്ള യാത്രാസമയം 24 മണിക്കൂറിൽനിന്ന് 12 മണിക്കൂറായി കുറയ്ക്കുമെന്നാണ് കരുതുന്നത്.

ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി ഇ​പ്പോ​ൾ ക​ട​ത്തി​ന്‍റെ പി​ടി​യി​ല​ല്ല. ഭാ​വി​യി​ലും ക​ട​ക്കെ​ണി ഉ​ണ്ട ാകി​ല്ല. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​രു​മാ​നം പ​തി​ൻ​മ​ട​ങ്ങാ​യി വ​ർ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 2023 മാർച്ചോടെ പാതയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് മാല പരിയോജനയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്.

From around the web