അതിശക്തമായ മഴ ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ
Sep 15, 2021, 16:28 IST

അതിശക്തമായ മഴ ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകൾ വെള്ളത്തിനടിയിലായി.
ചത്തീസ്ഗഡിൽ റായ്പൂർ, ഗരിയാബന്ദ് ജില്ലകൾ പൂർണമായും വെള്ളത്തി നടിയിലായി. പൈരിനദി കര കവിഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഹാരാഷ്ട്രയിൽ ഗോദാവരി നദി കരകവിഞ്ഞതോടെ നാസിക് അടക്കമുള്ള മേഖല വെളളപൊക്കത്തിലായി.