പാക് അധിനിവേശ കശ്മീരില്‍ സൈനിക വിന്യാസവുമായി പാകിസ്താന്‍: 20000 ത്തോളം സൈനികരെ വിന്യസിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍

 

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ സൈനിക വിന്യാസവുമായി പാകിസ്താന്‍. ലഡാക്കിലെ ഗൽവാനിൽ ഇന്ത്യ ചെെന തർക്കം നിലനിൽക്കെ പാകിസ്ഥാന്റെ പ്രകോപനം. ഗിൽഗിത്-ബാൾട്ടിസ്ഥാൻ പ്രദേശത്താണ് പാക് സെെന്യം നീക്കം തുടങ്ങിയത്. നിയന്ത്രണരേഖയിൽ പാകിസ്ഥാൻ 20,000 സെെനികരെ വിന്യസിച്ചു. പാക് അധിനിവേശ കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലാണ് രണ്ട് കമ്പനി സേനയെ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്.

പാക് ഭീകര സംഘടനകളെ ഉപയോഗിച്ച് കശ്മീരിൽ സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ. ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ പാകിസ്താന്‍റെയും പാക് ഭീകര സംഘടനകളുടെയും സഹായം ചൈന തേടുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. പാകിസ്ഥാൻ ആഭ്യന്തര അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാകിസ്ഥാന്‍റെ വ്യോമനീക്കം ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. കാശ്മീരില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഭീകരസംഘടനയായ അല്‍ ബദറുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

From around the web