കർഷക പ്രക്ഷോഭം; സെപ്​റ്റംബർ 25ന്​ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​ത്​ സംയുക്ത കിസാൻ മോർച്ച

 
53

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക ​നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം വ്യാപിപ്പിക്കുനനതിന്‍റെ ഭാഗമായി സെപംറ്റംബർ 25ന്​ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​ത്​ സംയുക്ത കിസാൻ മോർച്ച. സമരം രാജ്യവ്യാപകമാക്കുന്നതിന്‍റെ ഭാഗമയി സംയുക്ത കിസാൻ മോർച്ചയുടെ കമ്മറ്റികൾ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കും.

കഴിഞ്ഞ രണ്ട് ദിവസമായി കർഷക സംഘടനകൾ വിളിച്ച് ചേര്‍ത്ത ദേശീയ കൺവെൻഷനിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന മിഷൻ യുപിയുടെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചിന് മുസഫർനഗറിൽ മഹാപഞ്ചായത്ത് നടത്തും.  

സിംഘു അതിർത്തിയിൽ നടത്തിയ ​​േനതാക്കളുടെ വാർത്ത സമ്മേളനത്തിലാണ്​ പ്രഖ്യാപനം. 'സെപ്​റ്റംബർ 25ന്​ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞവർഷവും ഇതേദിവസം​ സമാനരീതിയിൽ ഭാരത്​ ബന്ദ്​ നടത്തിയിരുന്നു. കോവിഡ്​ ഭീഷണി നിലനിൽക്കു​േമ്പാഴും മുൻ വർഷത്തേക്കാൾ മികച്ച രീതിയിൽ ബന്ദ്​ വിജയിപ്പിക്കാൻ സാധിക്കും' -എസ്​.കെ.എം നേതാവ്​ ആഷിശ്​ മിത്തൽ പറഞ്ഞു. കർഷകരുടെ കൂട്ടായ്​മ ഒരു വിജയമാണെന്നും 22 സംസ്​ഥാനങ്ങളിൽനിന്ന്​ പ്രതിനിധികൾ പ്രക്ഷോഭത്തിൽ പ​െങ്കടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്​ത്രീകളുടെയും കുട്ടികളുടെയും ആദിവാസികളുടെയും വിദ്യാർഥികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 300ഓ​ളം സംഘടനകളും കർഷക സംഘടനും പ്രക്ഷോഭത്തിൽ അണിനിരന്നിട്ടുണ്ടെന്നും പറഞ്ഞു.

From around the web