ചൈ​നീ​സ്  ആപ്പുകളുടെ നിരോധനം;വി​ശ​ദീ​ക​ര​ണവുമായി ടിക്ടോക് 

 

ന്യൂ​ഡ​ല്‍​ഹി: ചൈ​നീ​സ്  ആപ്പുകളായ 59 മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇന്ത്യയിൽ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ ഇതിനു വി​ശ​ദീ​ക​ര​ണ​വു​മാ​യി നി​രോ​ധ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ടി​ക് ടോ​ക് രംഗത്ത് എത്തിയിരിക്കുന്നു.

ഇ​ന്ത്യ​ന്‍ നി​യ​മവ്യ​വ​സ്ഥ​യ്ക്കു കീ​ഴി​ലു​ള്ള വി​വ​രസു​ര​ക്ഷാ നി​യ​മ​പ്ര​കാ​ര​മാ​ണ് ടി​ക് ടോ​ക് ഇ​ന്ത്യ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെന്നും ഇ​തു​വ​രെ ഒ​രു വി​ദേ​ശസ​ര്‍​ക്കാ​രി​നും ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​ട്ടി​ല്ലെ​ന്നും ടി​ക്‌ടോ​ക് പ്ര​തി​ക​രി​ക്കുകയുണ്ടായി.

വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക്കു മു​ന്നി​ലെ​ത്താ​ന്‍ അ​നു​മ​തി നൽകിയിരിക്കുന്നു. ഇ​ന്ത്യ​ന്‍ നി​യ​മാ​നു​സൃ​ത​മാ​യ വി​വ​രസം​ര​ക്ഷ​ണ​വും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പുവ​രു​ത്താ​ന്‍ ടി​ക്‌ടോ​ക് ഇ​ന്ത്യ ബാ​ധ്യ​സ്ഥ​രാ​ണ്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കും അ​ന്ത​സി​നു​മാ​ണ് ത​ങ്ങ​ള്‍ ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തെ​ന്നും ടി​ക്‌ടോ​ക് ഇ​ന്ത്യ​യു​ടെ മേ​ധാ​വി നി​ഖി​ല്‍ ഗാ​ന്ധി അറിയിച്ചു.

From around the web