ഡൽഹിയിൽ ട്രാക്ടർ റാലിയിൽ പങ്കെടുത്ത് അറസ്റ്റിലായ കർഷകർക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പഞ്ചാബ്

ഛണ്ഡിഗഢ്: ഡൽഹിയിൽ ട്രാക്ടർ റാലിയിൽ പങ്കെടുത്ത് അറസ്റ്റിലായ കർഷകർക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പഞ്ചാബ്. റിപബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിൽ പങ്കെടുത്ത കർഷകർക്ക് ധനസഹായം നൽകുമെന്നാണ് പഞ്ചാബ് സർക്കാർ അറിയിച്ചിരിക്കുന്നത്. 83 പേർക്കാണ് ഇത്തരത്തിൽ സഹായധനം കൈമാറുക. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി സഹായത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട് .
കർഷക പ്രതിഷേധത്തിന് പഞ്ചാബ് സർക്കാറിന്‍റെ പിന്തുണ അറിയിക്കുന്നതിനായി ഡൽഹിയിൽ റിപബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച 83 പേർക്ക് രണ്ട് ലക്ഷം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. പഞ്ചാബിൽ തെരഞ്ഞെടുപ്പ് ആഗതമായിരിക്കെ സംസ്ഥാന സർക്കാർ നടത്തിയ പ്രഖ്യാപനം കേന്ദ്രവുമായി പുതിയ ഏറ്റുമുട്ടലിനാണ് ഹേതുവായിരിക്കുന്നത് . കേന്ദ്രസർക്കാറിന്‍റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ റാലി നടത്തിയത്.