ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെതീരെ വീണ്ടും വി​മ​ര്‍​ശനവുമായി‌ രാഹുൽ ഗാന്ധി 

 

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ- ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെതീരെ വീണ്ടും വി​മ​ര്‍​ശനവുമായി‌ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി രംഗത്ത് എത്തിയിരിക്കുന്നു. ബി​ജെ​പി പ​റ​യു​ന്ന​ത് മേ​യ്ക്ക് ഇ​ന്‍ ഇ​ന്ത്യ​യെ​ന്നും വാ​ങ്ങു​ന്ന​ത് ചൈ​ന​യി​ല്‍ നി​ന്നാ​ണെ​ന്നും ട്വി​റ്റ​റി​ല്‍ രാ​ഹു​ല്‍ വി​മ​ര്‍​ശി​ക്കുകയുണ്ടായി.

യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ ഇ​റ​ക്കു​മ​തി​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു​ള്ള​തെ​ന്നു ചൂ​ണ്ടി​ക്കാട്ടുന്ന ഗ്രാ​ഫ് രാഹുല്‍ പോ​സ്റ്റ് ചെയ്തിരിക്കുന്നു.

‘വ​സ്തു​ത​ക​ള്‍ ക​ള്ളം പ​റ​യി​ല്ല’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് രാ​ഹു​ല്‍ ഗാന്ധി ട്വീ​റ്റ് ചെ​യ്ത​ത് . യു​പി​എ സ​ര്‍​ക്കാ​ര്‍ 12-13 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്നു ചൈ​ന​യി​ല്‍ നി​ന്നു ഇ​റ​ക്കു​മ​തി ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത് ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2020ല്‍ 17-18 ​ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​യും രാ​ഹു​ല്‍ പറഞ്ഞു .

From around the web