17 ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലംമാറ്റത്തിനു ശിപാർശ

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് എ.എം. ബാദറിനെ പാട്ന ഹൈക്കോടതിയിലേക്കു മാറ്റുന്നത് ഉൾപ്പടെ വിവിധ ഹൈക്കോടതികളിലെ 17 ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് ശിപാർശ ചെയ്തു സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ കൊളീജിയമാണ് ശുപാർശ ചെയ്തത് . 8 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും 5 ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റാനും ശുപാർശ ചെയ്തിട്ടുണ്ട്. 16നു ചേർന്ന കൊളീജിയത്തിന്റെ ശുപാർശകൾ ഇന്നലെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ബാദറിനെ പട്ന ഹൈക്കോടതിയിലേക്കു മാറ്റാനാണു ശുപാർശ.
വിവിധ ഹൈക്കോടതികളിലേക്കു സ്ഥലംമാറ്റ ശിപാർശ പട്ടികയിലുള്ള ജഡ്ജിമാർ
∙ എ.എം.ബാദർ (കേരളത്തിൽ നിന്നു പട്ന ഹൈക്കോടതിയിലേക്ക്)
∙ ജസ്വന്ത് സിങ് (പഞ്ചാബ്, ഹരിയാന– ഒഡീഷ)
∙ സബീന (രാജസ്ഥാൻ– ഹിമാചൽപ്രദേശ്)
∙ ടി.എസ്. ശിവജ്ഞാനം (മദ്രാസ്– കൽക്കട്ട)
∙ സഞ്ജയ കുമാർ മിശ്ര (ഒഡീഷ– ഉത്തരാഖണ്ഡ്)
∙ എം.എം. ശ്രീവാസ്തവ (ഛത്തീസ്ഗഡ്– രാജസ്ഥാൻ)
∙ സൗമീൻ സെൻ (കൽക്കട്ട– ഒഡീഷ)
∙ അഹ്സനുദ്ദീൻ അമാനുള്ള (പട്ന–ആന്ധ്രപ്രദേശ്)
∙ ഉജ്ജൽ ബുയാൻ (ബോംബെ– തെലങ്കാന)
∙ പരേഷ് ആർ. ഉപാധ്യായ് (ഗുജറാത്ത്– മദ്രാസ്)
∙ എം.എസ്.എസ്. രാമചന്ദ്രറാവു (തെലുങ്കാന– പഞ്ചാബ്, ഹരിയാന)
∙ അരിന്ദം സിൻഹ (കൽക്കട്ട– ഒഡീഷ)
∙ യശ്വന്ത് വർമ (അലഹാബാദ്– ഡൽഹി)
∙ വിവേക് അഗർവാൾ (അലഹാബാദ്– മധ്യപ്രദേശ്)
∙ ചന്ദ്രാ ധാരി സിങ് (അലഹാബാദ്– ഡൽഹി)
∙ അനൂപ് ചിറ്റ്കാര (ഹിമാചൽപ്രദേശ്– പഞ്ചാബ്, ഹരിയാന)
∙ രവിനാഥ് തിൽഹരി (അലഹാബാദ്– ആന്ധ്രപ്രദേശ്)