രാജ്യത്ത് മതപരിവർത്തനം രോഗം പോലെ പടരുന്നു : ബസവരാജ് ബൊമ്മ

ബംഗളൂരു: രാജ്യത്ത് മതപരിവർത്തന രോഗം പോലെ പടരുന്ന സ്ഥിതിയാണുള്ളതെന്ന് രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. സംസ്ഥാനത്തേക്ക് രഹസ്യമായി മത അധിനിവേശം നടക്കുകയാണെന്നും മതപരിവർത്തനം നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ബില്ല് നിയമസഭയിൽ സമർപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
"രാജ്യത്ത് വശീകരിച്ചും ബലപ്രയോഗത്തിലൂടെയും മതംമാറ്റം നടക്കുന്നുണ്ട്. സർക്കാരിന് ഇത് ഒരിക്കലും അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പിലാക്കുന്നത് ." ബൊമ്മ വ്യക്തമാക്കി. മതപരിവർത്തനം നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ബില്ലിന് മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. അതെ സമയം സർക്കാർ നടപ്പിലാക്കിയ പുതിയ ബില്ലിനെതിരേ ക്രൈസ്തവസമൂഹവും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനത്തിന് ശിക്ഷ നൽകാൻ പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്.