രാജിക്കത്ത് പിൻവലിച്ചു; പിസിസി അധ്യക്ഷനായി തുടരും; നവജ്യോത് സിങ് സിദ്ദു
Oct 16, 2021, 13:04 IST

ന്യൂഡല്‍ഹി: രാജിക്കത്ത് പിൻവലിച്ചതായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു (Navjot Singh Sidhu) രാഹുൽഗാന്ധിയെ അറിയിച്ചു. പിസിസി അധ്യക്ഷനായി തുടരും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും ആശങ്കകൾ രാഹുൽഗാന്ധിയോട് പങ്കു വെച്ചതായും സിദ്ദു ഡല്‍ഹിയിൽ പറഞ്ഞു.
സിദ്ദു പഞ്ചാബ് പിസിസി പ്രസിഡന്റായി തുടരുമെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കി. രാഹുലുമായുള്ള ചര്‍ച്ചയില്‍ സിദ്ദു ഉന്നയിച്ച പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും റാവത്ത് പറഞ്ഞു. സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഹരീഷ് റാവത്ത് എന്നിവരുമായും സിദ്ദു ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നു സിദ്ദു വ്യക്തമാക്കിയിരുന്നു.