തമിഴ്‌നാട്ടിൽ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക് പൊ​തു ​സ്ഥ​ല​ങ്ങ​ളി​ല്‍ നിയന്ത്രണം

 
52

ചെ​ന്നൈ: കർണാടകയിൽ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മ​ധു​ര​യി​ല്‍ കോവിഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രെ മാ​ളു​ക​ളി​ലും ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സു​ക​ളി​ലും പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. അ​ടു​ത്ത ആ​ഴ്ച​ മു​ത​ലാ​ണ് നി​യ​ന്ത്ര​ണം കടുപ്പിക്കുന്നത് .

കു​റ​ഞ്ഞ​ത് ഒ​രു ഡോ​സ് വാ​ക്‌​സി​നെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ന്‍ ആ​ളു​ക​ള്‍​ക്ക് ഒ​രാ​ഴ്ച​ത്തെ സ​മ​യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം അവഗണിക്കുന്നവരെ ഹോ​ട്ട​ല്‍, ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്, മാ​ള്‍ പോ​ലെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ അ​നീ​ഷ് ശേ​ഖ​ര്‍ വ്യക്തമാക്കി .

 

From around the web