രാജ്യത്ത് മൂന്നാം കൊവിഡ് തരംഗത്തിൽ ആശങ്കയായി മരണസംഖ്യയിലെ വർദ്ധന

 
49

ഡൽഹി: രാജ്യത്ത് മൂന്നാം കൊവിഡ് തരംഗത്തിൽ ആശങ്കയായി മരണസംഖ്യയിലെ വർദ്ധന. മൂന്നാം തരംഗം ആരംഭിച്ച ശേഷം ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത് ഇന്നാണ് 871. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ എന്നാൽ ഒരു ലക്ഷത്തിന്റെ കുറവുണ്ട്.രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കൊവി‌‌ഡ് ഉയർന്നുതന്നെ നിൽക്കുന്ന സ്ഥിതിയുണ്ട്.

ഏറ്റവുമധികം ആക്‌ടീവ് കേസുകളുള‌ള സംസ്ഥാനം കേരളമാണ്. 3,34,162 കേസുകൾ. കർണാടകയും മഹാരാഷ്‌ട്രയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള‌ളത്. കേരളത്തിൽ കേസുകൾ വർദ്ധിക്കുമ്പോൾ കർണാടകയിലും മഹാരാഷ്‌ട്രയിലും കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17.59 ലക്ഷം ടെസ്‌റ്റുകൾ രാജ്യത്ത് നടത്തി. ആകെ ടെസ്‌റ്റുകൾ 72.57 ആയി.

From around the web