ഡ​ൽ​ഹി​യി​ൽ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി​യ യു​വ​തി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ര​ക്ഷ​പെ​ടു​ത്തി

 
43

‌ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ട്രെ​യി​നി​നു മു​ന്നി​ല്‍ ചാ​ടി​യ യു​വ​തി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ര​ക്ഷ​പെ​ടു​ത്തി. ജ​ന​ക്പു​രി വെ​സ്റ്റ് മെ​ട്രോ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്​തു.  പാലം സ്വദേശിയായ 21കാരിയാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യക്ക്​ ശ്രമിച്ചത്.

യുവതി ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ഒാടിയെത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ യുവതിയെ ട്രെയിനിനടിയിൽ നിന്ന് കോരിയെടുത്തു. മുറിവേറ്റ യുവതിയെ പുതപ്പിക്കാൻ ഒരു സി.ഐ.എസ്​.എഫ്​ ഉദ്യോഗസ്​ഥൻ തന്‍റെ യൂണിഫോം അഴിച്ചുനൽകി. ​ഉടനെ ആശുപത്രി​യിലെത്തിക്കാനായതിനാൽ ജീവൻ രക്ഷിക്കാനായി. 

From around the web