ബംഗളൂരുവില്‍ കാറപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴ് മരണം

 
46

ബംഗളൂരു: കർണാടക ബംഗളൂരുവിൽ കാർ കെട്ടിടത്തിലിടിച്ച്​​ ഏഴുമരണം. അമിത വേഗതയാണ്​ അപകട കാരണമെന്നാണ്​ വിവരം. കോറമംഗല എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അക്ഷയ് ഗോയലാണ് മരിച്ച മലയാളി. ഡി.എം.കെ. ഹൊസൂര്‍ എം.എല്‍എ വൈ. പ്രകാശിന്റെ മകനും അപകടത്തില്‍ മരിച്ചു.

അമിത വേഗതയിലെത്തിയ ഓഡി കാർ റോഡരികിലെ കെട്ടിടത്തിലേക്ക്​​ ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേർ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ചതിന്​ ശേഷമാണ്​ മരിച്ചത്​. മരിച്ചവരിൽ മൂന്ന്​ ​െപൺകുട്ടികളും ഉൾപ്പെടും. 20 വയസ്​ പ്രായമുള്ളവരാണ്​ വാഹനത്തിലുണ്ടായിരുന്നവരെല്ലാം. 

അമിതവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

From around the web