29 മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ശിൽപ ഷെട്ടി ബോംബെ ഹൈക്കോടതിയിൽ

മുംബൈ: വ്യവസായിയായ ഭർത്താവ് രാജ്കുന്ദ്ര ഉൾപെട്ട നീലച്ചിത്ര കേസിൽ തെറ്റായി റിപ്പോർട്ട് ചെയ്ത് തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി ശിൽപ ഷെട്ടി കോടതിയിൽ. 29 മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിെര ബോംബെ ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണങ്ങള്‍ നടത്തുവെന്ന് ശില്‍പ്പ ഷെട്ടി ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നും വാര്‍ത്തകള്‍ അവരുടെ പേജില്‍ നിന്നും നീക്കം ചെയ്യണമെന്നും ശില്‍പ്പ ഷെട്ടി ആവശ്യപ്പെട്ടു. 25 കോടി മാനനഷ്ടം നൽകണമെന്നാണ് ആവശ്യം. ആരാധകർ, സമൂഹ മാധ്യമങ്ങളിൽ പിന്തുണക്കുന്നവർ, പരസ്യക്കമ്പനികൾ, ബിസിനസ് പങ്കാളികൾ, സുഹൃത്തുക്കൾ എന്നിവർക്കിടയിൽ തന്റെ ഖ്യാതിക്ക് കോട്ടം തട്ടിക്കുന്ന നിരവധി റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ നൽകിയതെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെയും കാഴ്ചക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ശില്‍പ്പ ഷെട്ടി ആരോപിച്ചു. നീലച്ചിത്ര നിര്‍മാണ കേസില്‍ ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ഈ മാസം 19നാണ് മുംബൈ പോലീസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നിലവില്‍ രാജ് കുന്ദ്ര 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.