സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കല്പകം യെച്ചൂരിയുടെ ആഗ്രഹം അനുസരിച്ച് മൃതദേഹം വൈദ്യപഠനത്തിനായി ദില്ലി എയിംസ് ആശുപത്രിക്ക് വിട്ടു നല്കി. മരണത്തില്‍ സിപിഎം അനുശോചിച്ചു. പരേതനായ സർവ്വേശ്വര സോമയാജലു ആണ് ഭർത്താവ്.
കല്പകം യെച്ചൂരി ചെന്നൈ സ്റ്റെല്ലാ മേരിസ് കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ഇന്ത്യയും യുഎന്‍ രക്ഷാസമിതിയും എന്ന വിഷയത്തില്‍ എംഫിലും കരസ്ഥമാക്കിയിട്ടുണ്ട്. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു കല്പകം യെച്ചൂരി.