ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനം തടയുന്നതിൽ കൊവാക്സിൻ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന് പഠനങ്ങൾ
Nov 24, 2021, 16:01 IST

ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനം തടയുന്നതിൽ കൊവാക്സിൻ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന് പഠനങ്ങൾ .ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്‍റെ തീവ്ര വ്യാപനവുമാണ് കോവിഡ് വാക്സീന്‍റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നാണ് റിപ്പോർട്ട്.
നവംബറിൽ ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്‍റെ ഇടക്കാല റിപ്പോർട്ടിൽ കൊവാക്സിന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു റിപ്പോർട്ട് . എന്നാൽ അന്തിമ പഠനം പൂർത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തൽ. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് നവംബറിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു. ഇതനുസരിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രവേശന അനുമതി നല്കിയിരുന്നു .