ജമ്മുകശ്മീരില്‍ ഭീകരാക്രമണം: ഒരു സിആര്‍പിഎഫ് ജവാനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോപോറില്‍ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. മൂ​ന്ന് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും മൂ​ന്ന് വ​യ​സു​കാ​ര​നെ ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ക​യും ചെ​യ്തു.

ബാ​രാ​മു​ള്ള​യി​ലെ സോ​പോ​ര ടൗ​ണി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സി​ആ​ർ​പി​എ​ഫ് പ​ട്രോ​ൾ പാ​ർ​ട്ടി​ക്കു നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം തി​രി​ച്ച​ടി​ച്ച​തോ​ടെ ഭീ​ക​ര​ർ ര​ക്ഷ​പെ​ട്ടു. വെ​ടി​വ​യ്പി​ൽ നാ​ല് ജ​വാ​ൻ​മാ​ർ​ക്ക് ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. സം​ഭ​വ​സ്ഥ​ല​ത്ത് കു​ട്ടി​ക്കൊ​പ്പം കാ​റി​ലെ​ത്തി​യ ആ​ളാ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ. വെ​ടി​യേ​റ്റ ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ പോ​ലീ​സ് വെ​ടി​വ​യ്പി​നി​ടെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി.

സിആര്‍പിഎഫിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളില്‍ നിന്ന് എകെ-47 തോക്കും മറ്റും കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

From around the web