വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ കുഴിയില്‍ തള്ളി

 

ബംഗളൂരു: കര്‍ണാടകത്തിലെ ബെല്ലാരിയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ കുഴിയില്‍ തള്ളിയിരിക്കുന്നു. ആരോഗ്യമന്ത്രി ബി ശ്രീരാമലൂവിന്റെ മണ്ഡലമായ ബെല്ലാരിയിലാണ് മനുഷ്യമനസ്സിനെ നടുക്കുന്ന ഈ ക്രൂരത നടന്നിരിക്കുന്നത്.

മണ്ണുമാന്തികൊണ്ട് വലിയൊരു കുഴിയുണ്ടാക്കിയശേഷം വാഹനത്തില്‍ നിന്ന് ഒന്നിനുപുറകേ ഒന്നായി എട്ടു മൃതദേഹം കുഴിയില്‍ തള്ളുന്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്. ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് ബെല്ലാരി ഡെപ്യൂട്ടി കമീഷണര്‍ എസ് എസ് നകുല്‍ പറയുകയുണ്ടായി.

ജില്ലയില്‍ 24 മണിക്കൂറിനിടെ 12 പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇതോടെ കോവിഡ് മരണം 29 ആയിരിക്കുന്നു.

From around the web