ആ​സാം ബോ​ട്ട് ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 
47
ജോ​ർ​ഹ​ട്ട്: ആ​സാം ബോ​ട്ട് ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ല​ഖിം​പു​ര്‍ ജി​ല്ല​യി​ലെ രു​പ്രേ​ഖ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന്‍ ഇ​ന്ദ്രേ​ശ്വ​ര്‍ ബോ​റ എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.  ക​സി​രം​ഗ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ല്‍ നി​ന്നുമാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. ബോ​റ വെ​ള്ള​ത്തി​ല്‍ മു​ങ്ങി താ​ഴു​ന്ന​തി​നു മു​ന്‍​പ് ഭാ​ര്യ​യെ​യും മ​റ്റു​ള്ള​വ​രെ​യും സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്നു. ആ​സാ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ ബ്ര​ഹ്മ​പു​ത്രാ ന​ദി​യി​ലാ​ണ് യാ​ത്രാ​ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.  

From around the web