കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്രം 

 
49

ഡൽഹി: കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നാണ് നീതി ആയോഗ് തീരുമാനം അറിയിച്ചിരിക്കുന്നത്. വിദഗ്ധർ ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷൻ വികെ പോൾ വ്യക്തമാക്കി.

രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. നിലവിൽ ഇപ്പോൾ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കൊവിഡ് പടരുന്നുണ്ട്. എന്നാൽ ഭൂരിഭാ​ഗം പേർക്കും അത് ​ഗുരുതരമാകുന്നില്ലെന്നതാണ് മറ്റൊരു ആശ്വാസം.

From around the web