താലിബാൻ ഇന്ത്യയ്ക്ക് നൽകിയ വാഗ്ദാനം ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: താലിബാൻ ഇന്ത്യയ്ക്ക് നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് സർവ്വകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചു. ധാരണയ്ക്കു വിരുദ്ധമായാണ് താലിബാൻ പ്രവർത്തിക്കുന്നതെന്നും കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ പറഞ്ഞു.
ഇന്നും 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവച്ചു. വിമാനത്താവളത്തിലെത്താൻ ഇവരെ അനുവദിച്ചില്ല. പത്ത് കിലോമീറ്ററിനകത്ത് താലിബാന്റെ 15 ചെക്ക്പോസ്റ്റുകളാണ് ഉള്ളതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.ദോഹയിൽ ഉണ്ടാക്കിയ ധാരണയ്ക്കു അനുസൃതമായി ഒരു സർക്കാരാണ് അഫ്ഗാനിൽ വേണ്ടത്. ഇക്കാര്യത്തിൽ ഇന്ത്യ അഫ്ഗാനിലെ ജനങ്ങൾക്കൊപ്പമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ അഫ്ഗാൻ ജനതയ്ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം വിശദീകരിക്കാനാണ് കേന്ദ്രം സർവ്വകക്ഷി യോഗം വിളിച്ചത്.യോഗം പാർലമെന്റ് മന്ദിരത്തിൽ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് സർവകക്ഷിയോഗം യോഗം വിളിച്ചത്.