ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​രണസംഖ്യ 54 ആ​യി

 
51

ഡ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രിച്ചവരുടെ എണ്ണം 54 ആ​യി ഉ​യ​ർ​ന്നു. 19 പേർക്ക് പരിക്കേറ്റു. അഞ്ചു പേരെ കാണാതായി. രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആയിരത്തിലധികം പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷിച്ചു. കരസേന, വ്യോമസേന എന്നിവയും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ഇന്നലെ മഴയുടെ ശക്തി കുറഞ്ഞത് രക്ഷാപ്രവർത്തനം വേഗത്തിലാക്കി.

സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലാ മജിസ്ട്രേട്ടുമാർക്ക് 10 കോടി രൂപ വീതം അനുവദിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 

നൈ​നി​റ്റാ​ളി​ൽ മാത്രം 29 പേ​ർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവിടെയാണ് മിന്നൽ പ്രളയത്തിൽ​ കൂ​ടു​ത​ൽ പേർ മ​രിച്ചത്. ഉത്തരവാകാശിയിൽ കാണാതായ മൂന്ന് പോർട്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഉത്തരകാശിയിൽ 11 സഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതിൽ ന്യൂഡൽഹിയിൽ നിന്നുള്ള ഒരു വനിതയും പശ്ചിമ ബംഗാളിൽ നിന്നുള്ള ഏഴു പേരും ഉൾപ്പെടുന്നു. ഹർഷിൽ-ചിത് കുൽ ട്രെക്കിങ്ങിന് പോയ 17 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

From around the web