രാജ്യത്ത് കോവിഡ് വാ​ക്സി​ൻ വി​ത​ര​ണം 115 കോ​ടി കവിഞ്ഞു

 
34

ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​തു​വ​രെ 115 കോ​ടി പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നു​ക​ൾ വി​ത​ര​ണം ചെ​യ്തു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ആ​കെ ജ​ന​സം​ഖ്യ​യു​ടെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം​പേ​ർ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 41 ശ​ത​മാ​നം ആ​ളു​ക​ൾ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ചു.

12 കോ​ടി ആ​ളു​ക​ൾ​ക്ക് ര​ണ്ടാം ഡോ​സ് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തു​വ​രെ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രും ര​ണ്ടാം ഡോ​സ് ല​ഭി​ക്കാ​ത്ത​വ​രും വീ​ടു​ക​ൾ തോ​റു​മു​ള്ള ഹ​ർ ഖ​ർ ദ​സ്ത​ക് എ​ന്ന വാ​ക്സി​ൻ വി​ത​ര​ണ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ ട്വീ​റ്റ് ചെ​യ്തു.

From around the web