പുതു ചരിത്രം കുറിച്ച് രാജ്യത്തിന്റെ ഏകതാപ്രതിമ
Jan 27, 2022, 15:39 IST

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ ഏകതാ പ്രതിമ സന്ദർശിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നു. ഇൻഡസ്ട്രീസ് ആൻഡ് മൈൻസ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്ത ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് സമീപമാണ് സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്.
സർദാർ പട്ടേലിന്റെ സ്മരണാർത്ഥം നിർമിച്ചിരിക്കുന്ന പ്രതിമ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രതിമയാണ്. 182 മീറ്റർ ഉയരമുണ്ട് പ്രതിമയ്ക്ക്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഈ പ്രതിമ സ്ഥാപിക്കപ്പെടാൻ കാരണമായതെന്ന് രാജീവ് കുമാർ ഗുപ്ത വ്യക്തമാക്കുകയും ചെയ്തു.