ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നു
Updated: Dec 26, 2021, 13:16 IST

ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നു . ശനിയാഴ്ച 249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തേക്കാള്‍ 38 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. ആറ് മാസത്തിനുള്ളില്‍ ഇത്രയേറെ രോഗം വര്‍ധിക്കുന്നത് ഇതാദ്യമാണ്.
കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരാളാണ് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 25,104 ആയി.ഡിസംബറില്‍ ആകെ 6 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വെളളിയാഴ്ച 180 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനമാണ്. ജൂണ്‍ 13ാം തിയ്യതിയാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്, അന്ന് 255 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്,