തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 2.50 ലക്ഷം കടന്നു 

 

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ ഇ​​​ന്ന​​​ലെ 5879 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 2.50 ലക്ഷം കഴിഞ്ഞിരിക്കുകയാണ്. ചെ​​​ന്നൈ​​​യി​​​ല്‍ ഒ​​​രു ല​​​ക്ഷ​​​വും പിന്നിട്ടു. ആകെ 2,51,738 പേ​​​ര്‍​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ കൊറോണ വൈറസ് രോ​​​ഗം റിപ്പോർട്ട് ചെയ്തത്.

99 പേ​​​രാ​​​ണ് ഇ​​​ന്ന​​​ലെ മാ​​​ത്രം കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മ​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സംസ്ഥാനത്തെ ആകെ മ​​​ര​​​ണ​​​സം​​​ഖ്യ 4034 ആ​​​യി ഉ​​​യ​​​ര്‍​​​ന്നു. 60,580 പേ​​​രെ ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​​​ക്കു വി​​​ധേ​​​യ​​​രാ​​​ക്കിയിരിക്കുന്നത്. ഇ​​​ന്ന​​​ലെ​​​വ​​​രെ ചെ​​​ന്നൈ​​​യി​​​ല്‍ കൊറോണ വൈറസ് രോ​​​ഗ​​​ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യ​​​വ​​​ര്‍ 1,00,877 ആ​​​ണ്.

From around the web