സില്‍വര്‍ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാറിന് അനുമതി നല്‍കിയിട്ടില്ലെന്ന് റെയിൽ മന്ത്രി

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാറിന് അനുമതി നല്‍കിയിട്ടില്ലെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി യു.ഡി.എഫ് എം.പിമാർ. പദ്ധതി നടപ്പാക്കുന്നതിനെതിരെ കേരളത്തിലെ 18 എം.പിമാരും മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിൽ നിന്നുള്ള ലോക്സഭാംഗവും ഒപ്പിട്ട നിവേദനം മന്ത്രി അശ്വിനി വൈഷ്ണവിന് നേരത്തേ നൽകിയിരുന്നു.
തുടർന്ന് മന്ത്രി വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്, കെ. മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന്, എം.കെ. രാഘവന് എന്നിവരുൾപ്പെടെ 10 യു.ഡി.എഫ് എം.പിമാർ ബുധനാഴ്ച മന്ത്രിയുമായി കൂടിക്കാഴ നടത്തിയത് .
നടപടി പൂര്‍ത്തിയാക്കാതെ പദ്ധതി ആരംഭിക്കുകയാണെന്നും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ വീടുകളില്‍ കല്ലിടുന്നു എന്നും എം.പിമാര്‍ മന്ത്രിയെ അറിയിച്ചു. എന്നാൽ പ്രാരംഭ പഠനങ്ങള്‍ക്കുള്ള അനുമതി മാത്രമാണ് നല്‍കിയതെന്നും പദ്ധതി ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചതായി എം.പിമാർ അറിയിച്ചു .