പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
Sep 18, 2021, 13:12 IST

ന്യൂഡൽഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2022 മാര്‍ച്ച് വരെയാണ് നീട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19ന്‍റെ സാഹചര്യത്തിൽ നികുതി ദായകർ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് ബന്ധിപ്പിക്കൽ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.
നേരത്തേ സെപ്റ്റംബർ 30ന് മുമ്പ് പാൻ -ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഈ വർഷം മാത്രം നാലാമത്തെ തവണയാണ് ആധാർ-പാൻ ബന്ധിപ്പിക്കാനുള്ള സമയം സർക്കാർ നീട്ടി നൽകുന്നത്. നേരത്തേ ജൂലൈയിലായിരുന്ന ഡെഡ്ലൈൻ സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്നായിരുന്നു അത്.