ഗുസ്തി താരം വെടിയേറ്റു മരിച്ചു
Dec 24, 2021, 16:36 IST

മുംബൈ: പുനെയില്‍ ഗുസ്തി താരം വെടിയേറ്റു മരിച്ചു. നാഗേഷ് കരാലെ എന്നയാളാണ് കൊല്ലപ്പെട്ടത്. ചകാന് സമീപമുള്ള ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തിലാണ് സംഭവം.
നാലംഗ സംഘം ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ കരാലെ എത്തിയിരുന്നു. യോഗത്തിൽ നിന്ന് മടങ്ങുമ്പോൾ, നാല് പേർ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിർത്തു.
വെടിയേറ്റ നാഗേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ അജ്ഞാതരായ നാല് പ്രതികൾക്കെതിരെ ചക്കൻ പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നുണ്ട് .