യോഗി സർക്കാർ ഉത്തർപ്രദേശിൽ ആറുമാസത്തേക്ക്​ സമരങ്ങൾക്ക്​ വിലക്കേർപ്പെടുത്തി

 
52

ലഖ്​നോ: യോഗി സർക്കാർ ഉത്തർപ്രദേശിൽ ആറുമാസത്തേക്ക്​ സമരങ്ങൾക്ക്​ വിലക്കേർപ്പെടുത്തി . തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണ്​ ' എസ്​മ 'പ്രഖ്യാപിച്ചതെന്നാണ്​ പുറത്ത് വരുന്ന വിവരം. ഇതുസംബന്ധിച്ച്​ അഡീഷണൽ ചീഫ്​ സെക്രട്ടറി ഡോ. ദേവേഷ്​ കുമാർ ചതുർവേദി  വിജ്ഞാപനം പുറത്തിറക്കി 

യുപി ​ സർക്കാറുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന പൊതു സേവന മേഖലകളിലും കോർപറേഷനുകളിലും ​ത​ദ്ദേശഭരണ സ്​ഥാപനങ്ങളിലും പണിമുടക്ക്​ നിരോധിക്കുന്നതായി വിജ്ഞാപനത്തിൽ പറയുന്നു. അതെ സമയം വിലക്ക്​ ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരും.

അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട്​ തൊഴിലെടുക്കുന്നവർ പണിമുടക്കുകയോ ജോലി ചെയ്യാൻ വിസമ്മതിക്കു​കയോ ചെയ്​താൽ അവർ​ക്കെതിരെ നടപടിയെടുക്കാൻ എസ്​മ നിയമം സർക്കാറിന്​ അധികാരം നൽകും.നിയമ വ്യവസ്​ഥകൾ ലംഘിച്ചാൽ വാറണ്ടില്ലാതെ ആരെയും അറസ്റ്റ്​ ചെയ്യാൻ സംസ്​ഥാന സർക്കാറിന്​ അധികാരം ലഭിക്കും. ഒരുവർഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടുശിക്ഷകളും കൂടിയോ നൽകാനുള്ള വ്യവസ്​ഥയും നിലനിൽക്കുന്നുണ്ട് .

From around the web