സ്വന്തമായി നിര്‍മിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം

 
27

മുംബൈ: സ്വന്തമായി നിര്‍മിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമത്തിലെ 24കാരനായ ഷെയിഖ് ഇസ്മയില്‍ ഷെയിഖ് ഇബ്രാഹിമാണ് അപകടത്തില്‍ മരിച്ചത്. പലവിധ സാഹചര്യങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു 24കാരനായ ഷേഖ് ഇസ്മായില്‍ ഷേഖ് ഇബ്രാഹിമിന്. എന്നാല്‍ സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മ്മിച്ച് അത് പറത്തണമെന്നത് ഈ ഇരുപത്തിനാലുകാരന്‍ മനസില്‍ ഏറെക്കാലമായ കൊണ്ടുനടന്ന സ്വപ്നമായിരുന്നു. ഇങ്ങനെ നിര്‍മ്മിച്ച ഹെലികോപ്റ്ററിന്‍റെ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ച് അത് പറത്താനുള്ള ശ്രമമാണ് യുവാവിന്‍റെ ജീവനെടുത്തത്. 

അന്തിമ പരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് കഴുത്തില്‍ തുളച്ചുകയറുകയായിരുന്നു. വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ തന്റെ സ്വപ്‌ന പദ്ധതിയായിരുന്ന ഹെലികോപ്റ്റര്‍ പൊതുജനങ്ങളെ കാണിക്കാനിരിക്കെയാണ് യുവാവിന്റെ വിയോഗം. സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ വച്ച് അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ യുവാവ് കൊല്ലപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ മഹാഗാവ് ജില്ലയില്‍ ഓഗസ്റ്റ് 10 ന് രാത്രിയാണ് അപകടമുണ്ടായത്. വെല്‍ഡിംഗ് തൊഴിലാളിയായിരുന്ന യുവാവ് വെല്‍ഡിംഗ് പൈപ്പുകള്‍ വച്ചാണ് ഹെലികോപ്റ്ററിന്‍റെ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചത്.

എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഇസ്മയിലിന് സഹോദരന്റെ ഗ്യാസ് വെല്‍ഡിങ് കടയിലായിരുന്നു ജോലി. തന്റെ ഗ്രാമത്തിന് പ്രശസ്തി ലഭിക്കുന്നതായി വ്യത്യസ്തമായ എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിക്കണമെന്ന ദൃഢനിശ്ചയമാണ് ഇസ്മയിലിനെ ഹെലികോപ്റ്റര്‍ നിര്‍മാണത്തിലേക്കെത്തിച്ചത്. യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഹെലികോപ്റ്റര്‍ നിര്‍മാണം പഠിച്ചെടുത്തത്. സ്വാതന്ത്ര ദിവസത്തില്‍ ഗ്രാമത്തിന് തന്‍റെ ഹെലികോപ്റ്റര്‍ കാണിച്ചകൊടുക്കാനായായാണ് പരീക്ഷണ പറക്കല്‍ പദ്ധതിയിട്ടത്. വര്‍ക്ക് ഷോപ്പിന് സമീപത്തുള്ള വയലില്‍ വച്ചായിരുന്നു പരീക്ഷണ പറക്കല്‍. സുഹൃത്തുക്കള്‍ പരീക്ഷണ പറക്കലിന്‍റെ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇസ്മായില്‍ ഹെലികോപ്റ്ററില്‍ കയറി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഹെലികോപ്റ്റിന്‍റെ ബ്ലേഡുകള്‍ കറങ്ങാന്‍ തുടങ്ങി. വിമാനത്തിന്‍റെ പിന്‍ഭാഗത്തുള്ള റോട്ടര്‍ ബ്ലേഡ് തകരുകയും ഇത് പ്രധാന ബ്ലേഡുകളില്‍ ചെന്നുതട്ടുകയും ചെയ്തതാണ് അപകടകാരണമായത്.

From around the web