രാജ്യത്ത് 39,361 കോവിഡ് രോഗികൾ കൂടി; 416 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 416 പേര് മരണമടഞ്ഞു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,11,189 ആയി. രോഗമുക്തി നിരക്ക് 97.35 ശതമാനമായി ഉയര്‍ന്നു. പ്രതിദിന ടിപിആര്‍ നാല് ശതമാനത്തില്‍ താഴെ തുടരുന്നുണ്ട്. പ്രതിദിന കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകളുണ്ട്.
ബസിലും മെട്രോയിലും മുഴുവന്‍ ആളുകളെ പ്രവേശിപ്പിക്കും. എന്നാല്‍ നിന്നുകൊണ്ടുള്ള യാത്രയ്ക്ക് അനുമതി ഇല്ല. ഡല്‍ഹിയിലെ തിയറ്ററുകള്‍ ഇന്ന് 50 ശതമാനം കാണികളെ അനുവദിച്ച് തുറന്നുപ്രവര്‍ത്തിക്കും. അതിനിടെ രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ 43.51 കോടി ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,54,444 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ 45,74,44,011 പരിശോധനകൾ നടത്തിയെന്ന് ഐസിഎംആർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 43,51,96,001 പേർക്ക് വാക്സിൻ നല്കി.