ഈ വിജയം ഓരോ ഇന്ത്യക്കാരനും പ്രചോദനം നൽകുന്നു; മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

 
50

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിജയം ഓരോ ഇന്ത്യക്കാരനും പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി ആശംസിച്ചു. 

''ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍. മീരബായി ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ടോക്യോ ഒളിമ്പിക്‌സില്‍ ഇതിലും സന്തോഷമുള്ള മറ്റെന്തു തുടക്കമാണ് ആഗ്രഹിക്കാനാവുക. മീരാഭായ് ചാനുവിന്റെ പ്രകടനം ഇന്ത്യയെ ആവേശഭരിതമാക്കുകയാണ്. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേട്ടത്തെ അഭിനന്ദിക്കുന്നു. ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കര്‍ണം മല്ലേശ്വരിക്ക് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ ലഭിക്കുന്നത്. ഇതേ വിഭാഗത്തില്‍ ചൈനയുടെ സിയു ഹോയ്ക്കാണ് സ്വര്‍ണ മെഡല്‍. 84 കിലോ, 87 കിലോ എന്നീ ഭാരങ്ങള്‍ ഉയര്‍ത്തിയ ചാനുവിന് 89 കിലോ ഉയര്‍ത്താനാവാതായതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതേസമയം, സിയു 94 കിലോഗ്രാം ഉയര്‍ത്തി ഈ വിഭാഗത്തില്‍ ഒളിമ്പിക് റെക്കോര്‍ഡും സ്വന്തമാക്കി.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ചാനുവിനെ അഭിനന്ദിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ട മീരാഭായ് ചാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. 

From around the web