ബിഹാറിലും ഗുജറാത്തിലും ഇടിമിന്നലേറ്റ് നഷ്ടമായത് 18 പേരുടെ ജീവൻ 

 

അഹമ്മദാബാദ്: ഇടിമിന്നലേറ്റ് ബിഹാറിലും ഗുജറാത്തിലുമായി 18 പേര്‍ മരിച്ചിരിക്കുന്നു. ഗുജറാത്തിൽ സൗരാഷ്ട്ര മേഖലയിലെ ഏഴ് പേര്‍ക്കും ബിഹാറില്‍ 11 പേര്‍ക്കുമാണ് ഇടിമിന്നലേറ്റ് മരിച്ചിരിക്കുന്നത്. സൗരാഷ്ട്ര മേഖലയില്‍ രാജ്‌കോട്ട്, ജാംനഗര്‍, ഗിര്‍ സോംനാഥ്, ജുനഗഡ്, ഭാവ്‌നഗര്‍ ജില്ലകളിലെ ജനങ്ങളാണ് ഇടിമിന്നലേറ്റ് മരണം സംഭവിച്ചത്.

ബിഹാറിലും ഗുജറാത്തിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

എന്നാൽ അതേസമയം, ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിക്കുകയുണ്ടായി. ജൂലൈ 2 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

From around the web