ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച മുത്തശ്ശനരികെ മൂന്നുവയസ്സുകാരന്‍; നൊമ്പരമായി ദൃശ്യങ്ങള്‍

 

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലെ സോപാറില്‍ ഉണ്ടായ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തിന്‍റെ നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായിരിക്കുകയാണ് ഒരു മൂന്നുവയസ്സുകാരന്‍. ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ മു​ത്ത​ച്ഛ​നെ ന​ഷ്ട​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് മൂ​ന്ന് വ​യ​സു​കാ​ര​ൻ ര​ക്ഷ​പെ​ട്ട​ത് അ​ദ്ഭു​ത​ക​ര​മാ​യാണ്. ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മു​ത്ത​ച്ഛ​ന്‍റെ ചോ​ര​യി​ൽ കു​തി​ർ​ന്ന മൃ​ത​ശ​രീ​ര​ത്തി​ന​രി​കെ നി​ന്നും പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷി​ച്ചു. ബാ​രാ​മു​ള്ള​യി​ലെ സോ​പോ​ര ടൗ​ണി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ഹൃ​ദ​യ​ഭേ​ദ​ക​മാ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

സി​ആ​ർ​പി​എ​ഫ് പ​ട്രോ​ൾ പാ​ർ​ട്ടി​ക്കു നേ​രെ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ ​സ​മ​യം കാ​റി​ലെ​ത്തി​യ കു​ട്ടി​യും മു​ത്ത​ച്ഛ​നും ആ​ക്ര​മ​ണ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പി​ൽ മു​ത്ത​ച്ഛ​ൻ കൊ​ല്ല​പ്പെ​ട്ടു. കാ​റി​ൽ​നി​ന്നും പു​റ​ത്തു​വീ​ണ മൃ​ത​ശ​രീ​ര​ത്തി​ന​രി​കെ അ​ല​മു​റ​യി​ട്ട് ക​ര​യു​ന്ന കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​യി. കു​ട്ടി​യും മു​ത്ത​ച്ഛ​നും മാ​രു​തി കാ​റി​ൽ ശ്രീ​ന​ഗ​റി​ൽ​നി​ന്നും ഹ​ന്ദ്‌​വാ​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. 

കശ്മീരിൽ സിആര്‍പിഎഫ് പെട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസിക്കും ജീവൻ നഷ്ടമായി. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് ജവാന്മാരുടെ നില ഗുരുതരമാണ്. സോപോർ സെക്ടറിൽ നിരീക്ഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സൈനിക നടപടി തുടരുകയാണെന്ന് ജമ്മുകശ്മീർ ഡിജിപി ഡിൽബാഗ് സിംഗ് അറിയിച്ചു.

From around the web