തമിഴ്​നാട്ടിൽ തക്കാളി വി​ല കു​ത്ത​നെ കു​റ​ഞ്ഞു

 
47

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ ത​ക്കാ​ളി വ​ര​വ്​ വർധിച്ചതോടെ വി​ല കു​ത്ത​നെ കു​റ​ഞ്ഞു. മ​ഹാ​രാ​ഷ്​​ട്ര, ക​ർ​ണാ​ട​ക , ആ​ന്ധ്ര എന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നാ​യി ത​ക്കാ​ളി​യു​ടെ വ​ര​വ്​ കൂ​ടി​യി​ട്ടു​ണ്ട്. ചെ​ന്നൈ കോ​യമ്പേ​ട്​ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ വെ​ള്ളി​യാ​ഴ്​​ച മൊ​ത്ത​വി​ല കി​ലോ​ക്ക്​ 30 രൂ​പ​യാ​യി കു​റ​ഞ്ഞു. ചി​ല്ല​റ വി​ൽ​പ​ന വി​ല 40-50 രൂ​പ​യാ​യി​രു​ന്നു.

വ​ട​ക്ക്​ കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ ശ​ക്തി​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ത​ക്കാ​ളി​ക്ക്​ ക്ഷാ​മം ഉണ്ടായത് .വ​ര​വ്​ കു​റ​ഞ്ഞ​തോ​ടെ വി​ല കു​ത്ത​നെ കൂടി .കി​ലോ​ക്ക്​ 140 രൂ​പ വ​രെ ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്​​ച ഇ​ത്​ 90 രൂ​പ​യാ​യി കു​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച മൊ​ത്ത വി​ല കി​ലോ​ക്ക്​ 30-35 രൂ​പ​യും ചി​ല്ല​റ വി​ൽ​പ​ന വി​ല 40 രൂ​പ​യു​മാ​യി​രു​ന്നു. 48 മ​ണി​ക്കൂ​റി​നി​ടെ ഒ​റ്റ​യ​ടി​ക്ക്​ 100 രൂ​പ​യാ​ണ്​ കു​റ​ഞ്ഞ​ത്. ത​മി​ഴ്​​നാ​ട്ടി​ൽ മ​ഴ ശക്തമായി തു​ട​രു​ന്ന​തി​നാ​ൽ നാ​ട​ൻ ത​ക്കാ​ളി ആ​വ​ശ്യ​മാ​യ അ​ള​വി​ൽ ച​ന്ത​ക​ളി​ലെ​ത്തു​ന്നി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.

From around the web