ജമ്മു കാശ്മീരിൽ  രണ്ട് ഹിസ്ബുൾ ഭീകരർ പിടിയിൽ

 
49

ശ്രീനഗർ: ജമ്മു കാശ്മീരിൽ രണ്ട് ഹിസ്ബുൾ ഭീകരർ പിടിയിൽ.ഇവരുടെ താവളത്തിൽ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. രണ്ടുപേരും കിഷ്ത്വർ നിവാസികളാണ്. വനമേഖലയായ നായ്ഡ് ഗാം ഛത്രൂവിൽ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.

പിസ്റ്റൽ, ഗ്രനേഡ്, എകെ 47 മാഗസിൻ, രണ്ട് വയർലെസ് സെറ്റുകൾ എന്നിവ ഭീകരരുടെ കയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അഷ്ഫഖ് ഖായൂം, തൗസിഫ് ഗിരി എന്നിവരാണ് പിടിയിലായത്. ഇരുവരെയും സംബന്ധിക്കുന്ന സൂചനകൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു.

From around the web