പഞ്ചാബില്‍ രണ്ടു പാക്കിസ്താനി നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ചു കൊന്നു

ചണ്ഡീഗഢ്: പഞ്ചാബിലെ തരണ്‍ താരണ് ജില്ലയിലെ അന്താരാഷ്ട്രാതിര്‍ത്തിയില്‍ രണ്ടു പാക്കിസ്താനി നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തി സേനാ സംഘം വെടിവെച്ചു കൊന്നു.ഫിറോസ്പുർ സെക്ടറിലെ അമർകോട്ടിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അസാധാരണനീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബിഎസ്എഫ് സംഘം മുന്നറിയിപ്പ് നൽകിയെങ്കിലും ഇന്ത്യൻ ഭാഗത്തേക്കു നീങ്ങിയ ഇവർ സുരക്ഷാസേനയുടെ തോക്കിനിരയാവുകയായിരുന്നു.
തുടര്‍ച്ചയായി മുന്നറിയിപ്പു നല്‍കിയെങ്കിലും അതുവകവെയ്ക്കാതെ അവര്‍ കയ്യേറ്റം തുടര്‍ന്നെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടം മുന്നില്‍ക്കണ്ടതിനാലാണ് വെടിയുതിര്‍ത്തതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.