രാഹുൽ ഗാന്ധിക്ക് മോദി-ഫോബിയ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാഹുൽ ഗാന്ധിക്ക് മോദി-ഫോബിയ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും ബിജെപിക്ക് മാത്രമേ അതിന് കഴിയൂവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
‘ബിജെപി ഭരണത്തിലൂടെയാണ് ഗോവയിലെ മണ്ണ് വികസനം എന്താണെന്ന് അറിഞ്ഞത്. കോൺഗ്രസ് നേതാക്കൾക്ക് ഗോവ അവധിക്കാലം ആഘോഷിക്കാനുള്ള ഒരിടം മാത്രമായിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തിന് പുത്തൻ ഉണർവ്വേകാൻ മുൻ സർക്കാരിന് സാധിച്ചിരുന്നില്ല. എന്നാൽ ബിജെപി ഭരണത്തിലെത്തിയ ശേഷം ഗോവയിലെ സംസ്ഥാന ബജറ്റ് തുക ഉയർത്തി. നാടിന്റെ വികസനത്തിനായി 432 കോടി രൂപയിൽ നിന്നും 2,567 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ഉയർത്തിയത്’ അമിത് ഷാ പറഞ്ഞു.