ഗോരഖ് പൂരിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

 
57

ലക്നൗ: ​ഗോരഖ് പൂരിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. 1990 മുതൽ അടഞ്ഞുകിടക്കുന്ന ഫെർട്ടിലൈസർ ഫാക്ടറി തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു . ​

"ഗോരഖ് പൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം 2004 മുതൽ ഉയർന്നു വരുന്നുണ്ട്. ഈ രണ്ട് സ്ഥാപനങ്ങളും പ്രധാനമന്ത്രി മോദി പൊതുജനങ്ങൾക്കായി സമർപ്പിക്കും. മോദിയുടെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്തെ ആരോ​ഗ്യമേഖലയിൽ വൻമാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് . സ്വാതന്ത്ര്യാനന്തരം സംസ്ഥാനത്ത് 12 മെഡിക്കൽ കോളേജുകൾ മാത്രമേ ‌ഉണ്ടായിരുന്നുള്ളൂ . എന്നാൽ പുതിയ സർക്കാർ 33 മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചു ." യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

From around the web