മോദിക്കെതിരെ രൂക്ഷ വിമർശനവുമായി വിബി ശ്രീനിവാസ്

 
52

ഡല്‍ഹി: കാശി വിശ്വനാഥ ധാം ഇടനാഴി ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാന്‍ ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്.

ക്ഷേത്രത്തിലേക്ക് ടെലി പ്രോപ്റ്ററുമായി പോകുന്നത് ഹിന്ദുത്വവാദികള്‍ മാത്രമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ച് കാശിയില്‍ പ്രസംഗിക്കുന്ന ചിത്രം പോസ്റ്റുചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

'ഒരു ഹിന്ദുവും ക്ഷേത്രദര്‍ശനത്തിന് പോകുമ്പോള്‍ ടെലി പ്രോംപ്റ്റര്‍ സംവിധാനവുമായി പോകില്ല. എന്നാല്‍ ഹിന്ദുത്വവാദികള്‍ അങ്ങനെ ചെയ്യും', എന്നായിരുന്നു ശ്രീനിവാസിന്റെ പോസ്റ്റ് ചെയ്തത്.

From around the web