കർഷക സമരത്തിന് സമീപം വീണ്ടും അക്രമം: നിഹാംഗ് അറസ്റ്റിൽ

ന്യൂഡൽഹി: കർഷക സമരത്തിന് സമീപം വീണ്ടും അക്രമം. കർഷകർ സമരം നടത്തുന്ന സിംഗുവിലാണ് യുവാവിനെ നിഹാംഗ് സമുദായത്തിൽപെട്ടവർ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിഹാംഗായ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കോഴിയെ നല്‍കിയില്ലെന്ന് പറഞ്ഞാണ് തന്നെ മര്‍ദിച്ചതെന്ന് പരുക്കേറ്റ മനോജ് പസ്വാന് പറഞ്ഞു. കോഴിഫാമില്‍നിന്ന് വണ്ടിയില്‍ കോഴികളെ കൊണ്ടുപോകുന്നതിനിടെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കോഴിയെ നല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് മനോജ് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിംഗുവിൽ അടുത്തിടെ നിഹാംഗുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന രണ്ടാമത്തെ അക്രമ സംഭവമാണിത്. കഴിഞ്ഞ ദിവസം സിക്ക് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഒരു യുവാവിനെ നിഹാംഗ് കൊലപ്പെടുത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നിഹാംഗായ സരവ്ജിത് സിംഗ് പോലീസിൽ കീഴടങ്ങിയിരുന്നു.
പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയില്‍ വീണ്ടും ഒരാള്‍ ആക്രമണത്തിന് ഇരയായത്. കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്.