സൗദിയിൽ പുതുതായി 288 പേർക്ക് കോവിഡ്
Aug 2, 2022, 15:28 IST

സൗദിയിൽ പുതുതായി 288 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 467 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 809,960 ഉം രോഗമുക്തരുടെ എണ്ണം 795,756 ഉം ആയി. രാജ്യത്തെ ആകെ മരണം 9,252 ആയി തുടരുന്നു.
നിലവിൽ 4,952 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 124 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.