യുഎഇയിൽ 322 പേര്‍ക്ക് കോവിഡ്

 
32
 

യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 322 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 293 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

1,032,844 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,011,757 പേർ രോഗമുക്തി നേടി. 2,346 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 18,741 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 158,646 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

From around the web