സൗദി അറേബ്യയിൽ 407 പേർക്ക് കൊവിഡ്
Updated: Jul 13, 2022, 12:01 IST

സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 407 പേർക്ക് പുതുതിതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 515 പേർ കൂടി സുഖം പ്രാപിച്ചു. രണ്ട് കൊവിഡ് മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,00,869 ആയതായി സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ രോഗമുക്തരുടെ എണ്ണം 785,622 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,222 ആയി. നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 6,134 പേരാണ് ചികിത്സയിൽ കഴിയുന്നത്.