സൗദി അറേബ്യയിൽ   458 പേർക്ക് കൂടി കൊവിഡ്

 
50
 

സൗദി അറേബ്യയിൽ   458 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ 633 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 799,435 ആയി. ആകെ രോഗമുക്തരുടെ എണ്ണം 783,451 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,219 ആയി.

നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 6,765 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 133 പേരാണ് ഇപ്പോള്‍  ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

From around the web