സൗദിയിൽ 503 പേര്‍ക്ക് കോവിഡ്
Jul 4, 2022, 12:10 IST

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. പുതുതായി 503 കോവിഡ് രോഗികളും 907 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,96,771 ഉം രോഗമുക്തരുടെ എണ്ണം 7,79,586 ഉം ആയി. രാജ്യത്തെ ആകെ മരണം 9,211 ആണ്.
നിലവിൽ 7,974 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 154 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.84 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്.