സൗദി അറേബ്യയില്‍ 566 പേർക്ക് കൂടി കൊവിഡ്
Jul 6, 2022, 15:12 IST

സൗദി അറേബ്യയില്‍ പുതിയതായി 566 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 782 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 797,940 ആയി. ആകെ രോഗമുക്തരുടെ എണ്ണം 781,314 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,212 ആയി.
രാജ്യത്ത് ഇപ്പോഴുള്ള കൊവിഡ് രോഗ ബാധിതരിൽ 7,414 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.