സന്ദർശകർക്ക് സൗജന്യപ്രവേശനം പ്രഖ്യാപിച്ച് അബുദാബി ആർട്ട്

 
43
 

അൽ സാദിയാത്തിൽ നടക്കുന്ന കലാമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് അബുദാബി ആർട്ട് അറിയിച്ചു. 16മുതൽ 20വരെയാണ് കലാമേള നടക്കുക. പ്രാദേശിക കലാ-സാംസ്കാരിക മേഖലയോടുള്ള അബുദാബി ആർട്ടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണ് സൗജന്യപ്രവേശന തീരുമാനം. അബുദാബി ആർട്ടിന്റെ വെബ്‌സൈറ്റ് വഴി സന്ദർശകർക്ക് പ്രവേശനസമയം മുൻകൂട്ടി രജിസ്റ്റർചെയ്യാനുള്ള സൗകര്യവുമുണ്ട്.

കലാശില്പശാലകൾ, പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളിലേക്കാണ് സന്ദർശകരെ കലാമേള സ്വാഗതംചെയ്യുന്നതെന്ന് അബുദാബി ആർട്ട് മേധാവി ദയാല നുസൈബെ പറഞ്ഞു.

From around the web